Wednesday, May 15, 2024
Local NewsNews

എരുമേലി കനകപ്പലം പള്ളിയില്‍ മോഷണം; പ്രതിയെ തിരിച്ചറിഞ്ഞു

എരുമേലി : എരുമേലി കനകപ്പലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടന്ന മോഷണം സംബന്ധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു .പള്ളിയുടെ കുരിശ് തൊട്ടിയുടെ പൂട്ട് തകര്‍ത്ത് ഇരുപതിനായിരത്തോളം രൂപ മോഷണം പോയതായി പള്ളി അധികൃതര്‍ പറഞ്ഞു.     കഴിഞ്ഞ 23ന് രാത്രിയാണ് സംഭവം. പള്ളിയുടെ പെയിന്റിംഗ് പണികള്‍ നടത്തുന്നതിനിടെയാണ് മോഷണ വിവരം അറിയുന്നതെന്നും വാർഡംഗം സുനിൽ ചെറിയാൻ പറഞ്ഞു . എരുമേലി പോലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളിയുടെ സിസി റ്റിവിയില്‍ പള്ളിയില്‍ കയറിയ യുവാവിന്റെ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്. പള്ളിയുടെ കുരിശ് തൊട്ടിയില്‍ 23 ന് വൈകിട്ട് കയറിയ യുവാവ് മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരികെ പോയതെന്ന് വ്യക്തമാകുകയും ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. കനകപ്പലം സ്വദേശി കൂടിയായ പ്രതി മറ്റൊരു കേസില്‍ റിമാന്റിലുമാണ് .