Monday, May 6, 2024
keralaNews

ടിപ്പര്‍ ലോറി ദേഹത്ത് കയറി യുവതി മരിച്ചു.

കോഴിക്കോട് താമരശ്ശേരിയില്‍ ടിപ്പര്‍ ലോറി ദേഹത്ത് കയറി യുവതി മരിച്ചു. താമരശ്ശേരി ചുങ്കം പനംതോട്ടം ഓര്‍ക്കിഡ് ഹൗസിംഗ് കോളനിയിലെ ഫാത്തിമ സാജിത ആണ് മരിച്ചത്. 30 വയസായിരുന്നു.താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ കുട്ടിയെ സ്‌കൂള്‍ ബസ്സില്‍ കയറ്റി വിടാനായി കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. റോഡ് കരാറുകാരായ ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടിപ്പറാണ് അപകടമുണ്ടാക്കിയത്. ടിപ്പര്‍ ദേഹത്ത് കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ് മരിച്ച ഫാത്തിമ സാജിത.കഴിഞ്ഞ ദിവസം ഇതേ കമ്പനിയുടെ മറ്റൊരു ടിപ്പര്‍ ലോറി പിന്നിലേക്ക് എടുത്തപ്പോള്‍ സ്‌കൂട്ടറിന് മേലെ കയറി ഇറങ്ങിയിരുന്നു. തലനാരിഴക്കാണ് യുവതി രക്ഷപ്പെട്ടത്.