Friday, May 3, 2024
Newsworld

ജോ ബൈഡന്‍ വ്യാജമാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് ജയിച്ചതെന്ന്; ഡോണള്‍ഡ് ട്രംപ്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വ്യാജമാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് ജയിച്ചതെന്ന് ഡോണള്‍ഡ് ട്രംപ്. ഇതുവരെ തോല്‍വി സമ്മതിക്കാത്ത ട്രംപ്, ഭരണമാറ്റത്തിന്റെ സൂചന ഉയര്‍ന്നതിനു പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്.’വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം വിജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല! ഞങ്ങള്‍ക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു. ട്രംപ് ട്വീറ്റ് ചെയ്തു. തോല്‍വി സമ്മതിക്കാത്ത ട്രംപ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ആരോപണം ആവര്‍ത്തിക്കുകയാണ്.