Thursday, May 9, 2024
keralaNews

ശബരിമല തീര്‍ത്ഥാടകന് നിലയ്ക്കലില്‍ വച്ച് കോവിഡ് സ്ഥിരീകരിച്ചു ;സംഘത്തെ മടക്കിയയച്ചു.

ശബരിമല തീര്‍ത്ഥാടകന് നിലയ്ക്കലില്‍ വച്ച് കോവിഡ് സ്ഥിരീകരിച്ചു.പരിശോധനാഫലം പോസിറ്റീവായി തുടര്‍ന്ന് സംഘത്തെ മടക്കിയയച്ചു.ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.ശബരിമലതീര്‍ത്ഥാടനത്തിന്റെ ഭാഗമായി തമിഴ്‌നാട് കാഞ്ചീപുരത്ത് നിന്നും കാറിലെത്തിയ തീര്‍ത്ഥാടക സംഘത്തിലെ ഒരാളാണ് കോവിഡ് സ്വീകരിച്ചത്.ഇന്ന് രാവിലെ എരുമേലിയിലെത്തിയ സംഘം ക്ഷേത്രദര്‍ശനത്തിനു ശേഷം പമ്പയിലേക്ക് തിരിച്ചത്.എന്നാല്‍ തീര്‍ത്ഥാടകന് കോവിഡ് സ്വീകരിച്ചതോടെ ശബരിമല തീര്‍ത്ഥാടന പ്രധാന സേവനമനുഷ്ഠിക്കുന്ന പോലീസ് സേന കടുത്ത ആശങ്കയിലാണ്. ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഒന്നുമില്ലാതെയാണ് പല സ്ഥലത്തും ഇവര്‍ ജോലി ചെയ്യുന്നത്.പിപി കിറ്റോ,സാനിട്ടറോ ഒന്നും ഇല്ലാെതെയാണ് പോലീസുകാരെ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്.ആരോഗ്യ വകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് . ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പ്രധാന ഇടത്താവളമായ എരുമേലിയില്‍ ആന്റിജന്‍ പരിശോധന ടെസ്റ്റ് കേന്ദ്രം തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു നടപടിയും ആരോഗ്യവകുപ്പ് ഒരുക്കിയിട്ടില്ല.ഇതാണ് കോവിഡ് പോസിറ്റീവ് ബാധിച്ച തീര്‍ത്ഥാടകന്‍ നിലയ്ക്കല്‍ വരെ എത്താന്‍ വഴിയൊരുക്കിയത്.എരുമേലി-പമ്പ റോഡില്‍ കണമലയില്‍ മാത്രമാണ് ടെസ്റ്റ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത്.വാഹനത്തില്‍ വരുന്ന തീര്‍ത്ഥാടകര്‍ കയ്യില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി നോക്കുന്ന ജോലി മാത്രമാണ് പോലീസ് ചെയ്യുന്നത്. ഇതും അപകടകരമായ അവസ്ഥയാണ് .ഡ്യൂട്ടിയിലുള്ള പോലീസ് സേനയ്ക്ക് മതിയായ സുരക്ഷ സംവിധാനം ഒരുക്കിയില്ലെങ്കില്‍ ശബരിമല തീര്‍ത്ഥാടനം അതീവ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് നീങ്ങുമെന്നാണ് പോലീസ് സേനയിലെ ഒരു വിഭാഗം പറയുന്നത്.എന്നാല്‍ നിലക്കലില്‍ ഇന്നലെ തീര്‍ത്ഥാടകന് കോവിഡ് സ്ഥിരീകരിച്ച വിവരം അധികൃതര്‍ രഹസ്യമാക്കി വെക്കുകയാണെന്നും പരാതി ഉയര്‍ന്നുകഴിഞ്ഞു.
ശബരിമല തീര്‍ത്ഥാടനം പോലീസിന്റെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്ത് തീര്‍ഥാടകരാണ് ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്.ഇത്തരത്തില്‍ വരുന്ന തീര്‍ത്ഥാടകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിശദമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കേണ്ടിവരും.തീര്‍ത്ഥാടനത്തിന്റെ അവസാനം വരെ ഇത്തരത്തില്‍ സുരക്ഷാസംവിധാനം ഒന്നുമില്ലാതെ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരാണ് കടുത്ത ആശങ്കയിലാക്കിയിരിക്കുന്നത്.