Tuesday, May 7, 2024
indiaNewspolitics

സീറ്റുവിഭജനം വൈകിയത് മഹാസഖ്യത്തെ തോല്‍വിയിലേക്ക് നയിച്ചു: കോണ്‍ഗ്രസ്…

സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നീണ്ടുപോയത് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ സാരമായി ബാധിച്ചുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമായ താരിഖ് അന്‍വര്‍. സീറ്റു വിഭജനം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്ന് ജൂലൈയില്‍ തന്നെ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മഹാസഖ്യത്തിലെ മറ്റു കക്ഷികളേക്കാള്‍ മോശം പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. മഹാസഖ്യത്തെ പരാജയത്തിലേക്ക് നയിച്ചത് കോണ്‍ഗ്രസ് ആണെന്ന് ആക്ഷേപമുണ്ട്. നേരിയ മുന്‍തൂക്കത്തിനാണ് നിതിഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

തിരഞ്ഞെടുപ്പില്‍ കേന്ദ്രനേതൃത്വം പൂര്‍ണ പിന്തുണ നല്‍കിയെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. 3540 സീറ്റില്‍ സുഗമമായി വിജയിക്കാമായിരുന്നു. പ്രചാരണ പരിപാടികളില്‍ പാകപ്പിഴ സംഭവിച്ചു. ഹൈക്കമാന്‍ഡ് വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പരാജയത്തെക്കുറിച്ച് സൂക്ഷമമായി പഠനം നടത്തുന്നുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സഖ്യസാധ്യതകളെക്കുറിച്ച് മുന്‍കൂട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.