Tuesday, April 30, 2024
keralaNewspolitics

ജോജു ജോര്‍ജ്ജ് സദാചാര പൊലീസ് ചമയുകയാണ് ;കെ ബാബു.

കൊച്ചി: ജോജു ജോര്‍ജ്ജ് സദാചാര പൊലീസ് ചമയുകയാണെന്ന് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ ബാബു. മാസ്‌ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചത്, എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ലെന്നാണ് ബാബു ചോദിക്കുന്നത്. സിനിമാ നടന്‍മാര്‍ക്ക് വേറെ നിയമം ഉണ്ടോയെന്നാണ് ചോദ്യം. ഒത്തുതീര്‍പ്പ് ശ്രമത്തില്‍ നിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഎം നേതൃത്വമാണെന്നും കെ ബാബു ആരോപിച്ചു.കോണ്‍ഗ്രസ് സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ചത് ജോജുവാണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കെ ബാബു.പൊലീസ് ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.സിപിഎം സമരത്തിനിടയിലേക്കാണ് ജോജു വന്നിരുന്നതെങ്കില്‍ ആംബുലന്‍സില്‍ കൊണ്ടുപോകേണ്ടി വന്നേനെയെന്നും ബാബു പറയുന്നു.

സമവായ ശ്രമങ്ങള്‍ നിലച്ചതിന് പിന്നാലെ നടന്‍ ജോജുവിനെതിരെ നിലപാട് കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. ജോജുവിനെതിരെ കേസെടുക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് മഹിള കോണ്‍ഗ്രസും. സമവായ ചര്‍ച്ചകളില്‍ നിന്ന് മാറി നിയമനടപടികളിലേക്ക് കടന്ന ജോജുവിനെതിരെ ഇനി രമ്യമായ നിലപാട് വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിന്റെ ഭാഗമാണ് കെ ബാബു ജോജുവിനെതിരെ രംഗത്തെത്തിയത്.വൈറ്റിലയില്‍ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചതിന് ജോജുവിനെതിരെ കേസെടുക്കണമെന്ന ആവശ്യം മഹിള കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നു.അനൂകൂല തീരുമാനം വരുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.ഡിസിസി നിര്‍ദ്ദേശപ്രകാരമമാണ് പ്രതിഷേധം ശക്തമാക്കുന്നത്.