Friday, May 17, 2024
keralaNews

നെടുമ്പാശേരിയില്‍ 40 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

നെടുമ്പാശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് ദേശീയ പാതയില്‍ വെച്ച് പിടികൂടിയത്. കാറിനകത്ത് പ്രത്യേക അറയുണ്ടാക്കി അതിനകത്ത് പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചത്. സംഭവത്തില്‍ കൊല്ലം സ്വദേശി രാജീവ്, തമിഴ്‌നാട് സ്വദേശി മുരുകന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.                                                    കൊല്ലത്ത് വിതരണം ചെയ്യുന്നതിനായി ആന്ധ്രയില്‍ നിന്നും കൊണ്ടുവന്നതാണ് കഞ്ചാവെന്ന് എക്‌സൈസ് പറഞ്ഞു. കേരളത്തിനു പുറമെ ഉത്തരേന്ത്യയിലേക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന കഞ്ചാവ് കടത്ത് സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നും എക്‌സൈസ് വിശദീകരിച്ചു.