Tuesday, May 21, 2024
indiaNews

മഹാരാഷ്ട്രയില്‍ അഹമ്മദ്നഗര്‍ ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചതായി ജില്ലാ കലക്ടര്‍ രാജേന്ദ്ര ഭോസ്ലെ അറിയിച്ചു. കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരുന്ന തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

വാര്‍ഡില്‍ 17 പേരാണ് ഉണ്ടായിരുന്നത്. രക്ഷപ്പെട്ടവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അന്വേഷണം ആരംഭിച്ചു.