Friday, April 26, 2024
keralaNews

ഉത്ര വധക്കേസ്: പ്രതി സൂരജ് മാത്രം, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ഉത്ര വധക്കേസില്‍ സൂരജിനെ മാത്രം പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനത്തിനുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. മൂന്നൂറ് രേഖകളും 252 സാക്ഷികളും ഉള്‍പ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രം കൊലപാതകം,കൊലപാതക ശ്രമം,ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍,തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് സൂരജിനെതിരേ ചുമത്തിയിട്ടുള്ളത്.അതേ സമയം കേസ്സിലെ രണ്ടാം പ്രതിയായിരുന്ന പാമ്പുപിടിത്തകാരന്‍ സുരേഷിനെ നേരത്തെ കോടതി മാപ്പ് സാക്ഷി ആക്കിയിരുന്നു. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതി പുനരാവിഷ്‌കരിച്ച് ശാസ്ത്രീയ തെളിവെടുപ്പുകള്‍ വരെ അന്വേഷണ സംഘം നടത്തി. രണ്ട് പ്രാവശ്യമാണ് ഉത്രക്ക് പാമ്പ്് കടിയേല്‍ക്കുന്നത്. ഇതു രണ്ടും സൂരജ് കരുതിക്കൂട്ടി പണം തട്ടുന്നതിന് വേണ്ടി നടത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.കൊട്ടാരക്കര റൂറല്‍ എസ്സ് പി എസ്സ് ഹരിശങ്കറിന്റെ മേല്‍ നോട്ടത്തില്‍ ജില്ലാ ക്രൈബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്. 82 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

Leave a Reply