Sunday, April 28, 2024
keralaLocal NewsNews

എരുമേലിയിൽ 17 ഗുണ്ടകൾ .

 എരുമേലി: എരുമേലി പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ കേസുകളിലായി
ഇതുവരെ 17 പേർ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടതായി പോലീസ്.കൊലപാതകശ്രമം, ഭവനഭേദനം, മോഷണം,അടിപിടി, കഞ്ചാവ് -ഹാൻസ്  കടത്തൽ തുടങ്ങിയ കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്  ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
മൂന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളവരെയാണ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുന്നതെന്നും  പോലീസ് പറയുന്നു.സംസ്ഥാനത്ത്  557 പേരെക്കൂടി ഉൾപ്പെടുത്തി പോലീസ് ഗുണ്ടാ ലിസ്റ്റ് പുതുക്കിയിരിക്കുന്നു. ഈ ലിസ്റ്റ് അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 2750 ഗുണ്ടകളാണുള്ളതെന്ന് പോലീസ് അറിയിച്ചു. എന്നാൽ ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമല്ലാത്തവരെ പട്ടികയിൽ നിന്നും പോലീസ് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 701 ഗുണ്ടകൾക്കെതിരെ കാപ്പകേസും  ചുമത്തിയിട്ടുണ്ട്.