Monday, April 29, 2024
keralaNews

ജസ്‌ന തിരോദാനം പോലീസ് അന്വേഷണ വിവരം പുറത്തു വിടണം: ബിജെപി.

 

  • സാക്ഷരത കേരളത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല.
  • പോലീസ് ആരെയോ ഭയപ്പെടുന്നു.
  • കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കും

     

    ബിജെപി ഉന്നതതല സംഘം ജസ്‌നയുടെ പിതാവുമായി ചര്‍ച്ച നടത്തുന്നു.

കോളേജ് വിദ്യാര്‍ഥിനിയായ ജസ്‌നയുടെ  തിരോദാനം സംബന്ധിച്ച് നടത്തിയിട്ടുള്ള അന്വേഷണം വിവരങ്ങള്‍ ബന്ധുക്കളേയും പൊതുജനങ്ങളേയും അറിയിക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.എരുമേലി മുക്കൂട്ടുതറ സ്വദേശിയും കാഞ്ഞിരപ്പള്ളിയിലെ എസ് ഡി കോളേജ് വിദ്യാര്‍ത്ഥിനിയുമായ ജസ്‌ന മരിയ ജയിംസാണ് 2018 മാര്‍ച്ച് 22ന് കാണാതായത്.ജസ്‌നെ കാണാതായി മൂന്ന് വര്‍ഷം ആകുമ്പോളും തിരോദാനം സംബന്ധിച്ച് യാഥതൊരു വിവരവും പോലീസ് ഇതുവരെ പുറത്തുവിട്ടില്ല .ഇതുവരെയുള്ള അന്വേഷണം വിവരം കോടതിയെങ്കിലും അറിയിക്കാന്‍ പോലീസ് തയ്യാറാകണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

ജസ്‌നയുടെ തിരോദാനം സംബന്ധിച്ച് ഉഹാപോഹങ്ങള്‍ നിറഞ്ഞ വാര്‍ത്തകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്.ഇത്തരം വാര്‍ത്തകള്‍ പോലീസിന്റെ വിശ്വാസത്തേയും,അന്വേഷത്തെയുമാണ് തകര്‍ക്കുന്നതെന്ന് അവര്‍ പറഞ്ഞു.പോലീസ് മൗനം വെടിഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും അല്ലെങ്കില്‍ അന്വേഷണ വിവരം പുറത്ത് വിടാത്ത കാരണമെങ്കിലും പറയാന്‍ തയ്യാറാകണമെന്നും നേതാക്കള്‍ പറഞ്ഞു. അനേഷ്വത്തിന് ബഹ്യമായ ഏന്തെങ്കിലും ഇടപെടലുകളോ സ്വാധീനമോ ഉണ്ടോയെന്നും പോലീസ് വ്യക്തമാക്കണം.ഊഹപോഹങ്ങള്‍ നിറഞ്ഞ വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ല എന്നാല്‍ ഇതുവരെ നടന്നിട്ടുള്ള അന്വേഷണ വിവരം പുറത്തുവിടാനും പോലീസ് തയ്യാറാകണം.ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്കുമെന്ന് നേതാക്കള്‍ പറഞ്ഞു.ബിജെപി ഉന്നതതല സംഘം ജസ്‌നയുടെ പിതാവുമായി ചര്‍ച്ച നടത്തി.എരുമേലി മിഡീയ സെന്ററില്‍ നടന്ന പത്രസമ്മേളത്തില്‍ ബിജെപി സംസ്ഥാന കമ്മറ്റിംഗം എന്‍ ഹരി,ബിജെപി ജില്ല സെക്രട്ടറി വി.സി അജികുമാര്‍,മണ്ഡലം പ്രസിഡന്റ് കെബി മധു,ജില്ലാ കമ്മറ്റിംഗം അഡ്വ കെബി സനല്‍കുമാര്‍, എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ പേഴുക്കാട്ടില്‍, ജനറല്‍ സെക്രട്ടറി മനോജ് എന്നിവര്‍ പങ്കെടുത്തു.