Friday, May 3, 2024
EntertainmentindiaNews

ജമ്മുകശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭാരതദര്‍ശനമൊരുക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഇന്ന് ദേശീയ വിനോദസഞ്ചാര ദിനം ആചരിക്കുകയാണ്.ഇന്ത്യയിലെ വടക്ക് ജമ്മുകശ്മീരും ലഡാക്കും മുതല്‍ തെക്ക് കന്യാകുമാരിയും ധനുഷ്‌കോടിയും വരെ കണ്ടറിയാനുള്ള ഭാരത ദര്‍ശന്‍ യാത്രികര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യയുടെ ഓരോ പ്രദേശവും സാംസ്‌കാരിക തനിമയും പ്രകൃതി സമ്പത്തുകൊണ്ടും അനുഗ്രഹീതമാണെന്നും ഇവ കാത്തുസൂക്ഷിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കടമയുണ്ടെന്നും കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു. ഇന്ന് ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഏറ്റവുമധികം വരുമാനം കൊണ്ടു വരുന്നതും നിരവധി പേര്‍ക്ക് ജോലി നല്‍കുന്നതും വിനോദസഞ്ചാരമേഖലയാണ്. 1958ലാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ വിനോദസഞ്ചാര ദിനാചരണം ഔദ്യോഗി കമായി അംഗീകരിച്ചത്. അന്നു മുതലാണ് വിനോദസഞ്ചാര വകുപ്പും രൂപീകരിക്കപ്പെട്ടത്. ഇന്ത്യയുടെ തനത് പാരമ്പര്യവും സംസ്‌ക്കാരവും കാണാനെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളെ മികച്ച രീതിയില്‍ നിറവേറ്റാനാകുന്നുണ്ട്. യാത്ര-താമസ-ഭക്ഷണ സൗകര്യങ്ങളിന്ന് എല്ലായിടത്തും സജ്ജമാണെന്നും കേന്ദ്ര വിനോദസഞ്ചാര വകുപ്പ് പറയുന്നു. ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന പേരില്‍

വര്‍ഷങ്ങളായി നടക്കുന്ന പ്രചാരണ പരിപാടിക്കും ആഗോള തലത്തില്‍ വലിയ സ്വീകാര്യതയാണുള്ളതെന്നും വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.തദ്ദേശീയ ജനങ്ങളെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കാണുന്നതിനുള്ള ദേഖോ അപ്നാ ദേശ് പദ്ധതിയും വലിയ വിജയമായെന്നും വിനോദ സഞ്ചാര വകുപ്പ് വ്യക്തമാക്കുന്നു. കൊറോണമൂലം ഏറെ കഷ്ടതകള്‍ അനുഭവിച്ച ഹിമാചല്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം തിരിച്ചുവരവിന്റെ പാതയിലാണെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.