Monday, May 6, 2024
indiaNews

വ്യാജ കോവിഡ് മരുന്ന് കരിഞ്ചന്തയില്‍ വില്‍പന നടത്തിയ നഴ്‌സ് അറസ്റ്റില്‍

കോവിഡ് മരുന്നെന്ന പേരില്‍ ഉപ്പുവെള്ളവും ആന്റി ബയോട്ടിക്കും കുപ്പിയിലാക്കി വില്‍പന നടത്തിയ നഴ്‌സ് അറസ്റ്റില്‍. ജെ.എസ്.എസ് ആശുപത്രിയിലെ നഴ്‌സായ ഗിരിഷ് എന്നയാളാണ് മൈസൂരുവില്‍ പോലീസ് പിടിയിലായത്. റെംഡിസിവിര്‍ മരുന്നിന്റെ ഒഴിഞ്ഞ കുപ്പികളില്‍ ഉപ്പുവെള്ളവും ആന്റി ബയോട്ടിക്കും നിറച്ച് കോവിഡ് വാക്‌സിനെന്ന പേരിലാണ് വില്‍പന നടത്തിയത്. കരിഞ്ചന്തയില്‍ വ്യാജ റെംഡിസിവിര്‍ മരുന്ന് വില്‍പന നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം, വ്യാജ മരുന്ന് വില്‍പനയില്‍ പങ്കാളികളായ ഇയാളുടെ കൂട്ടാളികളെ പോലീസ് പിടികൂടി.