Tuesday, May 14, 2024
keralaNews

വിഷ്ണുവിന് ഗുരുതരാവസ്ഥ ഇല്ല :അഞ്ച് ദിവസം കഴിഞ്ഞാല്‍ തിരിച്ച് ഷൂട്ടിംഗ് സെറ്റിലേക്ക് താരം എത്തും :ബാദുഷ

സിനിമ ചിത്രീകരണത്തിനിടെ പൊള്ളലേറ്റ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവരങ്ങള്‍ പങ്കുവച്ച് നിര്‍മ്മാതാവ് എന്‍എം ബാദുഷ. വിഷ്ണുവിന് ഗുരുതരാവസ്ഥ ഇല്ലെന്നും അഞ്ച് ദിവസം കഴിഞ്ഞാല്‍ തിരിച്ച് ഷൂട്ടിംഗ് സെറ്റിലേക്ക് താരം എത്തുമെന്നും ബാദുഷ പ്രതികരിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിവരം പങ്കുവച്ചത്. സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും നിലവില്‍ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാല്‍ വീണ്ടും പഴയ ഉഷാറോടെ ‘വെടിക്കെട്ട്’ ആരംഭിക്കും എന്നും ബാദുഷ കുറിച്ചു.

ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ ഞാനും, സുഹൃത്ത് ഷിനോയ് മാത്യൂവും ചേര്‍ന്ന് നിര്‍മ്മിച്ച് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വെടിക്കെട്ട്’ന്റെ വൈപ്പിനിലെ ലൊക്കേഷനില്‍ ചിത്രീകരണത്തിനിടയില്‍ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളല്‍ ഏറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോകുകയും വേണ്ട ശുശ്രൂഷകള്‍ നടത്തിയിട്ടുണ്ട്. സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും നിലവില്‍ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാല്‍ നമ്മള്‍ വീണ്ടും പഴയ ഉഷാറോടെ ‘വെടിക്കെട്ട്’ ആരംഭിക്കും. പ്രാര്‍ത്ഥനക്കും, സ്‌നേഹത്തിനും, കരുതലിനും ഏവര്‍ക്കും നന്ദി.

കഴിഞ്ഞദിവസം രാത്രിയിലാണ് ‘വെടിക്കെട്ട്’ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വിളക്കിലെ എണ്ണ കയ്യിലേക്ക് വീണ് വിഷ്ണു ഉണ്ണിക്കൃഷ്ണന് പരിക്കേറ്റത്. വിഷ്ണുവും നടന്‍ ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍എം ബാദുഷ, ഷിനോയ് മാത്യു എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.