Thursday, May 2, 2024
keralaNews

ജനുവരി 30, 31 തീയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

വടക്കു കിഴക്കന്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് ദുര്‍ബലമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് എവിടെയും മഴ ലഭിച്ചില്ല. ജനുവരി 30, 31 തീയതികളില്‍ കേരളത്തിലും ലക്ഷദ്വീപിലും ഒന്ന് രണ്ട് സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കുറഞ്ഞ താപനില ഗണ്യമായി കുറഞ്ഞു, കേരളത്തില്‍ മറ്റൊരിടത്തും വലിയ മാറ്റമില്ല. കൊല്ലം ജില്ലയില്‍ താപനില സാധാരണയില്‍നിന്നും താഴ്ന്ന നിലയിലും കണ്ണൂര്‍ ജില്ലയില്‍ സാധാരണയില്‍നിന്നും ഉയര്‍ന്ന നിലയിലുമായിരുന്നു. ഇന്ന് തൃശൂര്‍ ജില്ലയിലെ വെള്ളനിക്കരയിലാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 19 ഡിഗ്രി സെല്‍ഷ്യസ്. കേരളത്തില്‍ ജനുവരി 28 വരെ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്.