Friday, May 17, 2024
keralaNews

ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്.

ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ തച്ചങ്കരിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കുന്നത്. തച്ചങ്കരിയുടെ തന്നെ അപേക്ഷയിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ കേസ്.സ്വത്ത് മാതാപിതാക്കള്‍ വഴി പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ കേന്ദ്രസര്‍ക്കാരും പരിശോധിച്ച് അനുമതി നല്‍കിയ ശേഷമായിരുന്നു കുറ്റപത്രം നല്‍കിയത്.