Saturday, May 4, 2024
keralaNews

” ജനമൈത്രി പോലീസിന് ബിഗ് സല്യൂട്ട്  “മുട്ടപ്പള്ളിയിൽ  ഓമനയുടേയും കുടുംബത്തിന്റേയും വിടെന്ന സ്വപ്നം പൂവണിഞ്ഞു.

എരുമേലി ജനമൈത്രി പോലീസിന് ബിഗ് സല്യൂട്ട്  നൽകി ”  മുട്ടപ്പള്ളിയിൽ  ഓമനയുടേയും  പെൺമക്കളുേടേയും വീടെന്ന  സ്വപ്നം  സാക്ഷാത്ക്കരിച്ചു . പെൺമക്കളുമായി സുരക്ഷയില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന  മുട്ടപ്പള്ളി കിഴക്കേപ്പാറ ഓമനയ്ക്ക്  മക്കൾക്കും  ജനമൈത്രി  പോലീസ്  നിർമ്മിച്ച വീട്  നൽകി . രണ്ട് മുറി , ഹാൾ , അടുക്കള , സിറ്റൗട്ട് , പ്രാഥമികാവശ്യത്തിനുള്ള സൗകര്യം അടക്കം 703 സ്ക്വയർ മീറ്ററിലുള്ള വീടാണ് പൂർത്തിയാക്കി നൽകിയത് . എരുമേലി ജനമൈത്രി പോലീസിലെ ബീറ്റ് ഓഫീസർമാരായ  സെബീർ, ഷാജി എന്നിവരുടെ  പതിവ്
ഭവന സന്ദർശനത്തിനിടെയാണ്  ഓമനയുടേയും മക്കളുടേയും ദുരിതാവസ്ഥ ശ്രദ്ധയിൽപ്പെടുയായിരുന്നു .
ഇതേ തുടർന്ന് ജനമൈത്രി പോലീസ് നടത്തിയ ശ്രമഫലമാണ്  ഇവർക്ക്
സുരക്ഷിതമായ വീടെന്ന സ്വപ്നത്തിലേക്ക് എത്തിയത് . ഇതിന്  ജനമൈത്രി പോലീസ് ഓഫീസർമാരായ ഇവരുടെ മേൽനോട്ടത്തിലാണ് വീട് നിർമ്മാണം നടന്നത് . പോലീസ് ഉദ്യോഗസ്ഥരും, വിവിധ സംഘടനകളും, സ്വകാര്യ വ്യക്തികളും വീടുപണിക്കുള്ള സാധനങ്ങൾ നൽകി. നിരവധി തൊഴിലാളികൾ സൗജന്യമായി നിർമ്മാണ പ്രവർത്തനത്തിൽ പങ്കു ചേർന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഓമനയുടെ മകനും മരണപ്പെട്ടതോടെ കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തിയത്. പ്രാരാബ്ദങ്ങൾക്കിടയിൽ കയറിക്കിടക്കാന്‍ സുരക്ഷയുള്ള വീട് സ്വപ്‌നം മാത്രമായി അവശേഷിക്കുകയായിരുന്നു.
ഈ നിസ്സഹായാവസ്ഥക്കിടെയാണ്  എരുമേലി പോലീസിൻ്റെ ഇടപെടലിലൂടെ ഓമനക്ക്  ഒരു വീടെന്ന ആഗ്രഹം  സഫലമായകുന്നത് . പുതിയ വീടിന്റെ ഗൃഹപ്രവേശന  ചടങ്ങിൽ ക്രൈം  എ.ഡി.ജി.പിയും ,ജനമൈത്രി പോലീസിന്റെ സംസ്ഥാന നോഡൽ ഓഫീസറുമായ എസ്.  ശ്രീജിത്  ഐപി എസ് , വീടിന്റ താക്കോൽ ദാനം  നിർവ്വഹിച്ചു .ചടങ്ങിൽ ജില്ല പോലീസ് മേധാവി  ജി .
ജയദേവ്   ഐപി എസ് , ജില്ല നർകോട്ടിക് വിഭാഗം ഡിവൈഎസ്.പിയും,  ജനമൈത്രി പോലീസിന്റെ ജില്ല  നോഡൽ ഓഫീസറുമായ വിനോദ് പിള്ള , കാഞ്ഞിരപ്പള്ളി  ഡി വൈ എസ്.പി ജെ .സന്തോഷ് കുമാർ , എരുമേലി എസ് എച്ച് ഒ സജി ചെറിയാൻ , എരുമേലി എസ് . ഐ ഷമീർ ഖാൻ ,ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ  കെ എസ് ഷാജി,സെബീർ മുഹമ്മദ് , എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി , വാർഡംഗം എം എസ് സതീഷ് ,വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണീറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ , മുക്കൂട്ടുതറ യൂണീറ്റ് പ്രസിഡന്റ് അജിമോൻ കൃഷ്ണ എന്നിവർ സംസാരിച്ചു . ചടങ്ങിൽ വീട് നിർമ്മിക്കാൻ  സഹായിച്ചവരെ ആദരിക്കുകയും ചെയ്തു.