Tuesday, April 23, 2024
indiaNews

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം; പ്രധാനമന്ത്രി രാവിലെ പത്തരക്ക് ഉദ്ഘാടനം ചെയ്യും.

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാവിലെ പത്തരക്ക് വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്യും.വാക്‌സിന്‍ സ്വീകരിക്കുന്നവരുമായി ഓണ്‍ലൈനില്‍ സംവദിക്കും. തുടര്‍ന്ന് വാക്‌സിനേഷന്‍ വിശദാംശങ്ങള്‍ അടങ്ങിയ കൊവിന്‍ ആപ്പും പുറത്തിറക്കും.ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഒരു ബൂത്തില്‍ നൂറ് പേര്‍ക്ക് വീതം എന്ന കണക്കില്‍, കൊവാക്‌സിനോ, കൊവി ഷീല്‍ഡോ ആണ് നല്‍കേണ്ടത്. ഒരു ബൂത്തില്‍ ഒരു വാക്‌സിന്‍ മാത്രമേ നല്‍കാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നല്‍കേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകള്‍ സ്വീകരിക്കേണ്ടത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം നേരിയ പനിയോ, ശരീരവേദനയോ ഉണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ 133 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്.