Friday, May 10, 2024
keralaNewspolitics

ജനപ്രതിനിധി സല്യൂട്ട് അര്‍ഹിക്കുന്നുവെന്ന് സുരേഷ് ഗോപി എം.പി.

രാജ്യത്തെ സംവിധാനം കേരളത്തിലെ പൊലീസും പിന്തുടരണം. എം.പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുതെന്നും സുരേഷ് ഗോപി പാലായില്‍ പറഞ്ഞു.

അതേസമയം, സല്യൂട്ട് വിവാദം അനാവശ്യമെന്ന് ഉറച്ചാണ് പൊലീസ് നിലപാട്. എം.പി ,എം.എല്‍.എ ,മേയര്‍ തുടങ്ങിയ ജനപ്രതിനിധികളെ സല്യൂട്ട് ചെയ്യണമെന്ന് ചട്ടമില്ല. സംസ്ഥാനത്ത് സല്യൂട്ട് ചോദിച്ച് വാങ്ങുന്നവരുടെ എണ്ണം കൂടിയതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് പൊലീസ് സംഘടനകള്‍.