Monday, April 29, 2024
keralaNewspolitics

ജനപക്ഷം സ്ഥാനാര്‍ഥി പി സി ജോര്‍ജ് വോട്ട് രേഖപ്പെടുത്തി.

ഈരാറ്റുപേട്ട: ജനപക്ഷം സ്ഥാനാര്‍ത്ഥിയായ പിസി ജോര്‍ജ് ഈരാറ്റുപേട്ടയിലെ പതിനേഴാം നമ്പര്‍ പോളിംഗ് ബൂത്ത് ആയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.രാവിലെ ഒന്‍പതു മണിയോടെയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഭാര്യയോടും , മകന്‍ ഷോണ്‍ ജോര്‍ജ്ജിനും,മകന്റെ ഭാര്യയോടും ഒത്താണ് പി.സി ജോര്‍ജ്ജ് വോട്ട് രേഖപെടുത്താന്‍ എത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ തന്റെ വിജയം സുനിശ്ചിതം ആണെന്ന് പിസി ജോര്‍ജ് പറഞ്ഞു. അതോടൊപ്പം സിപിഎം മത തീവ്രവാദികളുമായി ആണ് കൂട്ടുച്ചേര്‍ന്നിരിക്കുന്നത് എന്ന് പി സി ജോര്‍ജ് ആരോപിച്ചു.