Monday, May 6, 2024
EntertainmentkeralaNews

ചോക്ലേറ്റ് ഗണേശ വിഗ്രഹങ്ങളുമായി പെണ്‍കുട്ടി

പരിസ്ഥിതി സൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന ഗണേശ വിഗ്രഹങ്ങളുമായി പെണ്‍കുട്ടി. നഗരത്തില്‍ മിഷിക്രാഫ്റ്റ്സ് നടത്തുന്ന പ്രിയ ജെയിന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ചോക്ലേറ്റ് ഉപയോഗിച്ചാണ് ഗണേശ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നത്. എല്ലാവരില്‍ നിന്നും വ്യത്യസ്തത ആഗ്രഹിച്ചാണ് പ്രിയ, ചോക്ലേറ്റ് കൊണ്ട് ഗണേശ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്.

താന്‍ ചോക്ലേറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നുവെന്നും പ്രിയ ജെയിന്‍ പറഞ്ഞു. ചോക്ലേറ്റ് ഗണേശ് വിഗ്രഹങ്ങള്‍ ഉണ്ടാക്കാമെന്ന് തനിക്ക് ആശയം തന്നത് സുഹൃത്താണ്. ഇത് ഒരു മികച്ച ആശയമായിരിക്കില്ലെന്നാണ് തുടക്കത്തില്‍ കരുതിയിരുന്നത്. പക്ഷേ നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ ശരിക്കും ഇഷ്ടപ്പെട്ടുവെന്നും ജെയിന്‍ പറഞ്ഞു. പൂജയ്ക്കായി ഒരുപാട് ആളുകളാണ് ചോക്ലേറ്റ് വിഗ്രഹങ്ങള്‍ വാങ്ങാനെത്തുന്നത്. പൂജയ്ക്ക് ശേഷം ചെളികൊണ്ടുളള വിഗ്രഹങ്ങള്‍ ഒഴുക്കി കളയുമ്പോള്‍ ചോക്ലേറ്റ് വിഗ്രഹങ്ങള്‍ പാല്‍ ചേര്‍ത്ത് പ്രസാദമായാണ് നല്‍കുന്നത്.