Tuesday, May 7, 2024
keralaLocal NewsNews

കരിമ്പിൻതോട് വനത്തിൽ മാലിന്യം തള്ളാനെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിയെ വീണ്ടും വനംവകുപ്പ്  പിടികൂടി.

എരുമേലി:വനാതിർത്തി മേഖലയായ എരുമേലി – മുക്കട റോഡിൽ മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമത്തിനെതിരെ രണ്ടുംകൽപ്പിച്ച് വനംവകുപ്പ് രംഗത്ത് .
മാലിന്യ നിക്ഷേപം മൂലം വാഹന യാത്രക്കാർ ഏറെ ദുരിതത്തിലായ കരിമ്പിൻതോട് മേഖലയിലാണ് വനം വകുപ്പ് കർശന നടപടി എടുത്തു തുടങ്ങുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ അഞ്ചുപേരെയാണ് വാഹനങ്ങൾ സഹിതം പിടികൂടിയത്.  പകലും  രാത്രിയുമായി പ്രത്യേക പരിശോധന സംഘത്തെയാണ് വനംവകുപ്പ് നിയോഗിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ താക്കീതും ചെറിയ പിഴയുമാണ് നൽകുന്നതെങ്കിലും പിന്നീട് മാലിന്യം തള്ളുന്നവർക്കെതിരെ  ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. കരിമ്പിൻതോട് വനത്തിൽ മാലിന്യം തള്ളാൻ വാഹനത്തിലെ യുവാവിനെ ഇന്നലെ രാത്രി വനം വകുപ്പ് കയ്യോടെ പിടികൂടി. കാഞ്ഞിരപ്പള്ളി നെല്ലിമല പുത്തൻപറമ്പിൽ ബിജിലി എൻ.കെ യാണ് രാത്രി പരിശോധനയ്ക്കിടെ വനംവകുപ്പ് പിടികൂടിയത്.
ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം. ബേക്കറി മാലിന്യവും –  പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മറ്റു മാലിന്യങ്ങളും തള്ളാൻ ശ്രമിക്കുന്നതിനിടെയാണ് പെട്രോളിംഗിനെത്തിയ സംഘം ഇയാളെ  പിടികൂടിയത്. വാഹനവും
പിടിച്ചെടുത്തു.ഇന്നലെയും മാലിന്യം തള്ളാനെത്തിയ  കാഞ്ഞിരപ്പള്ളി  സ്വദേശിയെ പിടികൂടിയിരുന്നു .പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ്  മാലിന്യം നിക്ഷേപിക്കാനെത്തിയാളെ കയ്യോടെ  പിടികൂടിയത് . കഴിഞ്ഞ ദിവസം എരുമേലി മുതൽ മുക്കട വരെയുള്ള റോഡിലെ വനാതിർത്തി മേഖലയിലെ മാലിന്യങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർ നീക്കിയത്.
എരുമേലി മുതൽ മുക്കട വരെയുള്ള മേഖലയിലെ മാലിന്യനിക്ഷേപം തടയുന്നതിനായി കർശന നിരീക്ഷണമാണ് വനം വകുപ്പ് നടത്തിയിരിക്കുന്നത്.
 സെക്ഷന്‍ ഫോറസ്റ്റ് ഓഫീസർ അരുൺ ജി നായർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ എം എസ് സന്തോഷ് വിപിൻ കെ ചന്ദ്രൻ , ഷാജു കുഞ്ഞുവറീത് ,  ബി എസ് അനി എന്നിവർ  റെയ്ഡിന് നേതൃത്വം നൽകി.