Wednesday, April 24, 2024
keralaNews

കണ്ണൂരില്‍ ബൈക്കോടിച്ച് പന്ത്രണ്ടുകാരന്‍ :അച്ഛന് 13,500 രൂപ പിഴയിട്ട് പൊലീസ്.

കണ്ണൂരില്‍ ബൈക്കോടിച്ച് പന്ത്രണ്ടുകാരന്‍. ഒടുവില്‍ അച്ഛന് 13,500 രൂപ പിഴയിട്ട് പൊലീസ്. കണ്ണൂര്‍ ജില്ലയിലാണ് കഴിഞ്ഞദിവസം സംഭവം നടന്നത്. ആറളം പോലീസാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിചെയ്ത കുറ്റത്തിന് പിതാവില്‍ നിന്ന് പിഴ ഈടാക്കിയത്. ആറളം ചെടിക്കുളത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് പിതാവിന്റെ ബൈക്കും എടുത്ത് കറങ്ങാനിറങ്ങിയത്. ആറളം-ചെടിക്കുളം റോഡിലൂടെ കുട്ടി ബൈക്കില്‍ ചുറ്റിയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയില്‍ എടുത്തു. ബൈക്കുടമയും കുട്ടിയുടെ പിതാവുമായി ചെടിക്കുളത്ത് കക്കോടി സ്വദേശിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും പിഴ ഈടാക്കുകയുമായിരുന്നു.2019ലെ പുതിയ ഗതാഗത നിയമം അനുസരിച്ച് പുതുക്കിയ മോട്ടോര്‍വാഹന നിയമം അനുസരിച്ച് കുട്ടികള്‍ വാഹനം ഓടിച്ചാലും കനത്ത ശിക്ഷയാണ് ലഭിക്കുക.