Thursday, May 2, 2024
keralaNews

എരുമേലിയിൽ ലോക വ്യാപാരി ദിനമാചരിച്ചു

എരുമേലി: ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ എന്ന ദേശീയ വ്യാപാര സംഘടനയുടെ രൂപീകൃത ദിനമായ ഓഗസ്റ്റ് 9 ന് ലോക വ്യാപാരി ദിനമാചരിക്കുന്നതിന്റെ  ഭാഗമായി  എരുമേലിയിലും  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണീറ്റിന്റെ നേതൃത്വത്തിൽ ലോക വ്യാപാരി ദിനമാചരിച്ചു.എരുമേലി യുണിറ്റ് പ്രസിഡന്റും, ജില്ലാ വൈസ് പ്രസിഡന്റുമായ മുജീബ് റഹ്മാൻ  അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റും, സംസ്ഥന ട്രഷറാറുമായ എം.കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു.വ്യാപാരികളുടെ അന്തസ്സും അഭിമാനവും കാത്തു സൂക്ഷിക്കുന്നത്തിനായി അംഗീകരിക്കപ്പെട്ടതാണ്  ഈ ദിവസമെന്നും – സന്തോഷം പങ്കുവച്ചും ,കാരുണ്യപ്രവർത്തനങ്ങൾ നടത്തിയും ഓരോ വ്യാപാരിയും സമൂഹത്തിന്  മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.ജനറൽ സെക്രട്ടറി പി .ജെ ശശിധരൻ,ട്രഷറർ  കെ.വിജയകുമാർ,വൈസ് പ്രസിഡന്റ്മാരായ,  സി,പി മാത്തൻ , പി .എ .സലിം,സെക്രട്ടിമാരായ അബ്ദുൽ നാസർ സി. എം,
 ബേബി ജോർജ് ,സിബിച്ചൻ ആന്റണി, എരുമേലി മർച്ചന്റ് കോ ഓപ്പറേറ്റീവ് സഹകരണ സംഘം പ്രസിഡന്റ്   തോമസ് കുര്യൻ എന്നിവർ സംസാരിച്ചു.
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജേക്കബ് മാത്യു, ജെയിംസ് ജോസഫ് (ജെറോ),
ഷിഫാസ്. എം. ഇസ്മായിൽ, ഹാഷിം കുറുങ്കാട്ടിൽ,നിഷാദ് എം.എ ,
ബിജിമോൻ കല്യാണി,രഘുനാഥൻ പി. ജി,നിസാർ പ്ലാമ്മൂട്ടിൽ, ശിവൻകുട്ടി.വി.കെ,നൗഷാദ് വെട്ടിയാനിക്കൽ , അനിൽ ബജാജ് , മുഹമ്മദ് സാലി,അബ്ദുൽ റഷീദ് (ഇക്ബാൽ),പി .ഓ അഷറഫ്, ബിജുമോൻ പറമ്പിൽ, ജെയ്‌മോൻ മങ്ങാട്ട് , നാസർ കുറുംകട്ടിൽ,നബീൽ പുത്തൻവീട്ടിൽ,വനിത വിംഗ്  പ്രതിനിധികൾ, യൂത്ത് വിംഗ് പ്രതിനിധികൾ,എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി . തുടർന്ന്  കമ്മറ്റി അംഗങ്ങൾ അനാഥരെ സംരക്ഷിക്കുന്ന എരുമേലി പഴയകൊരട്ടി കൃപാലയത്തിലെ  ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കെടുത്തു.