Tuesday, April 30, 2024
BusinesskeralaNews

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഉയര്‍ന്നത്. വിപണിയില്‍ സ്വര്‍ണവില ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് വില ഉയര്‍ന്നതോടെ 46000 ത്തിനു മുകളിലേക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,200 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 35 രൂപ ഉയര്‍ന്നു. വിപണി വില 5775 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു. 4785 രൂപയുമാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.