Friday, May 3, 2024
keralaNews

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക്.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക്.രാവിലെ എ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം ചെറിയാന്‍ ഫിലിപ്പിനൊപ്പം എ കെ ആന്റണി മാധ്യമങ്ങളെ കണ്ടു.കോണ്‍ഗ്രസ്സ് അംഗത്വം സ്വീകരിച്ച് പ്രവര്‍ത്തിക്കാനാണ് നീക്കം.പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് രണ്ട് പതിറ്റാണ്ട് മുമ്പാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സ് ബന്ധം ഉപേക്ഷിച്ചത്.സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലും സിപിഎം അംഗത്വം സ്വീകരിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു.കെടിഡിസി ചെയര്‍മാനായും കഴിഞ്ഞ പിണറായി സര്‍ക്കാര്‍ കാലയളവില്‍ നവകേരളമിഷന്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.കോണ്‍ഗ്രസ്സില്‍ എ കെ ആന്റണിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ചെറിയാന്‍ ഫിലിപ്പ് ആന്റണിയുടെ ആശിര്‍വാദത്തോടെ തന്നെയാണ് കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തുന്നതുമെന്ന പ്രത്യേകതയുമുണ്ട്.