Saturday, May 18, 2024
keralaNews

ചെങ്ങന്നൂരില്‍നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

ചെങ്ങന്നൂരില്‍നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കല്ലൂപ്പാറയിലെ ആള്‍താമസമില്ലാത്ത പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍, പാണ്ടനാട് സ്വദേശി ജോര്‍ജി വര്‍ഗീസിന്റെ (23) മൃതശരീരമാണ് കല്ലൂപ്പാറ തുരുത്തിക്കാട് ഈട്ടിക്കല്‍പ്പടിയില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ പിന്നിലാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ജോര്‍ജ്ജി വര്‍ഗീസിനെ കാണാതായത്. കാറില്‍ പുറത്തേക്ക് പോയ ജോര്‍ജിയെ മൊബൈല്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടിയിരുന്നില്ല തുടര്‍ന്ന് ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി. വിവിധ ഇടങ്ങളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ തിരുവല്ല മല്ലപ്പള്ളി താലൂക്ക് പരിധിയിലാണെന്ന് മനസിലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആളൊഴിഞ്ഞ വീടിന് മുന്നില്‍ ജോര്ജിയുടെ കാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന് പിന്നില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാണെന്ന് കരുതുന്നു.ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. അതേ സമയം സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും.