Saturday, May 4, 2024
keralaNews

ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ എങ്ങനെ ബെംഗളൂരുവില്‍ എത്തി?

കോഴിക്കോട് :ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ എങ്ങനെ ബെംഗളൂരുവില്‍ എത്തി?, അവര്‍ക്കാവശ്യമായ ധനസഹായം എവിടെനിന്ന് ലഭിച്ചു?, പിടിയിലായ രണ്ട് ആണ്‍കുട്ടികളുമായുള്ള ബന്ധമെന്ത്? തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. കോഴിക്കോടുനിന്ന് ബംഗളുരുവിലേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ ഒരു ഫോണ്‍ വാങ്ങിയിട്ടുണ്ട്.കോഴിക്കോടുനിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്ത കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ക്ക് ടിക്കറ്റിന്റെ പണം ഇവര്‍ക്കായി മറ്റാരോ ഗൂഗിള്‍ പേ ചെയ്തു കൊടുത്തു. പാലക്കാടുനിന്നുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ടിക്കറ്റില്ലാത്തതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ വച്ച് ടിടിഇ ഇവരെ ഇറക്കിവിട്ടു.

ഇക്കാര്യങ്ങളെല്ലാം പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മെഡിക്കല്‍ കോളജ് എസിപി എ.സുദര്‍ശന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അതേ സമയം, ചില്‍ഡ്രന്‍സ് ഹോമില്‍ കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിനായി പൊലിസിന്റെ സുരക്ഷാ ഓഡിറ്റിങ് ആരംഭിച്ചു. പൊലീസിനൊപ്പം വിവിധ വകുപ്പുകളും ഇതിന്റെ ഭാഗമാകുന്നുണ്ട്.