Saturday, May 4, 2024
keralaNews

ചാച്ചന്റെ തട്ടുകയില്‍ വച്ച് മൊബൈല്‍ മോഷണം പോയി പരാതിയുമായി അഞ്ച് വയസ്സുകാരന്‍ ; നടപടിയെടുത്ത് പോലീസ്.

തിരുവല്ല :അച്ഛന്റെ  തട്ടുകടയിൽ വച്ച് മൊബൈൽ ഫോൺ മോഷണം പോയി. താൻ ഓൺലൈൻ പഠനത്തിന്  ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നും അത്  കണ്ടുപിടിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ആറുവയസ്സുകാരന്റെ  പരാതിയിൽ
അടിയന്തിര നടപടി എടുത്ത് പോലീസ്.കുടുംബത്തിന്റെ ഏക ജീവിത മാർഗ്ഗമാണ് തട്ടുകട.അച്ഛനെ കാണാനാണ് ആറു വയസുകാരൻ തഴുകടയിൽ എത്തിയത്. ഇതിനിടെയാണ് മൊബൈൽ ഫോൺ കടയിൽ നിന്നും മോഷണം പോയത്.
പരാതി വായിച്ചു നോക്കിയ പോലീസ് എസ് എച്ച് ഒ  മറ്റ് എല്ലാ പോലീസുകാരെയും വിളിച്ചുവരുത്തി.പരാതി വായിച്ചുകേൾപ്പിച്ചു.പരാതിയിൽ പെട്ടെന്ന് നടപടിയെടുക്കാനും അവർ ഒന്നടങ്കം തീരുമാനിച്ചു.ഫോൺ നഷ്ടപ്പെട്ടതുകൊണ്ട്  അവന്റെ  പഠനം മുടങ്ങാൻ പാടില്ലെന്ന് തീരുമാനിച്ച പോലീസ്  പരാതിക്കാരന്  പുതിയ ഫോൺ വാങ്ങി നൽകി. തിരുവല്ല പോലീസ് സ്റ്റേഷനിലാണ് സംഭവം.
പോലീസിനെതിരെ ചിലർ പ്രതിഷേധിക്കുമ്പോഴും ഇത്തരത്തിലുള്ള നല്ല മനസുള്ളവരും ഈസേനയിൽ ഉണ്ടെന്ന് തിരിച്ചറിയണം.