Monday, May 6, 2024
indiaNewspolitics

ചലോ ദില്ലി: കര്‍ഷകര്‍ മാര്‍ച്ച് തത്കാലം നിര്‍ത്തി

ദില്ലി: കര്‍ഷക സമരത്തിന് കൂടുതല്‍ കര്‍ഷകരെ എത്തിക്കുന്നതിന്റെ ഭാഗമായാണ് താത്കാലികമായി നിര്‍ത്തിവച്ചു. അതിര്‍ത്തിയില്‍ തന്നെ സമരം ശക്തമായി തുടരാന്‍ നേതാക്കള്‍ തീരുമാനിച്ചു. കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തിയിലേക്ക് എത്തിക്കും എന്ന് കര്‍ഷക നേതാക്കള്‍ പറയുന്നു. ശുഭ് കരണ്‍ സിംഗിന് നീതി ഉറപ്പാക്കുന്നതിനായി പ്രതിഷേധം ശക്തമാക്കും. ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും യുവ കര്‍ഷകന് നീതി ലഭിക്കും വരെ അതിര്‍ത്തികളില്‍ ശക്തമായ സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.   കൊലപാതക കുറ്റം ചുമത്തി ഹരിയാന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നേതാക്കള്‍ക്ക് എതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം. നടപടികള്‍ തുടങ്ങാതെ യുവ കര്‍ഷകന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തു. മുഖ്യമന്ത്രിയുടെ ഒരു കോടി രൂപ സഹായധനം വാഗ്ദാനം കര്‍ഷക നേതാക്കളും കുടുംബവും നിഷേധിച്ചു. ആദ്യം വേണ്ടത് എഫ്.ഐ.ആര്‍ ആണെന്നാണ് ഇരു കൂട്ടരുടെയും നിലപാട്. ചലോ ദില്ലി മാര്‍ച്ചില്‍ മരിച്ച സമരക്കാരുടെ എണ്ണം അഞ്ചായി എന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ബട്ടിന്‍ഡ സ്വദേശി ദര്‍ശന്‍ സിംഗ് ആണ് ഇന്ന് അതിര്‍ത്തിയില്‍ മരിച്ചത്. ഖനൗരി അതിര്‍ത്തിയിലെ പോലീസിന്റെയും കേന്ദ്രസേനയുടെയും നടപടിയില്‍ ദര്‍ശന്‍ സിംഗ് പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നുവെന്നും, ഇന്നലെ അര്‍ദ്ധ രാത്രി മരിച്ചുവെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു