Sunday, May 12, 2024
keralaNewsObituary

യുവതി തൂങ്ങി മരിച്ച നിലയില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. മരണത്തില്‍ ദുരൂഹത ആരോപിച്ചു യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഉമ്മന്നൂര്‍ വേങ്ങൂര്‍ ശ്രീനിലയത്തില്‍ അഭിലാഷിന്റെ ഭാര്യ ജാനു (22) ആണു മരിച്ചത്. 2017 ഓഗസ്റ്റില്‍ കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ നടന്ന സമൂഹ വിവാഹത്തിലാണ് അഭിലാഷും ജാനുവും വിവാഹിതരായത്. ഭര്‍ത്താവും ഭാര്യയുമായി ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അതെല്ലാം പറഞ്ഞ് ഒഴിവാക്കിയതായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഭര്‍ത്താവ് വീട്ടില്‍ എത്താന്‍ താമസിച്ചതിനെച്ചൊല്ലി ജാനുവും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തുടര്‍ന്നു വീട്ടിനുള്ളില്‍ തൂങ്ങുകയായിരുന്നു. ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. യുവതിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി ഭര്‍തൃവീട്ടുകാരും യുവതിയുടെ ബന്ധുക്കളും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായെങ്കിലും പോലീസിന്റെയും ജനപ്രതിനിധികളുടെയും ഇടപെടീലില്‍ യുവതിയുടെ വീടായ വാളകത്ത് സംസ്‌കരിച്ചു. മക്കള്‍: ശബരി, ശിവാനി കൃഷ്ണ.