Sunday, April 28, 2024
keralaNews

കൂട്ടിക്കലില്‍ നിന്ന് വീണ്ടും മൃതദേഹം കണ്ടെടുത്തു ;ആകെ മരണം 9 ആയി.

കൂട്ടിക്കലില്‍ നിന്ന്  വീണ്ടും മൃതദേഹം കണ്ടെടുത്തു. കുഞ്ഞിന്റെ മൃതദേഹം കൂടി കിട്ടി. ഇതോടെ ആകെ മരണം 9 ആയി. സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുന്നു.മരിച്ചവരില്‍ അഞ്ച് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കുട്ടിക്കല്‍ മേഖലയില്‍ ആകെ കാണാതായത് 11 പേരെയാണ്.കാവാലിയിലും പ്ലാപ്പള്ളിയിലുമായി ഇന്ന് ആറ് മൃതദേഹമാണ് കണ്ടെടുത്തത്.മണിമല, റാന്നി, ആറന്മുള എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിയുന്നു. കോട്ടയം ജില്ലയില്‍ മഴ കുറഞ്ഞു. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴുന്നു. ഭക്ഷണവിതരണത്തിന് നാവികസേന രണ്ടുഹെലികോപ്ടര്‍ അയച്ചു.