Friday, May 10, 2024
keralapolitics

ചരിത്ര മുഹൂര്‍ത്തമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചരിത്ര മുഹൂര്‍ത്തമായി .നവകേരള ഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്. 52 കലാകാരന്മാരും പ്രമുഖരും അണി നിരന്ന് അവതരിപ്പിച്ച പരിപാടിയായിരുന്നു നവകേരള ഗീതാജ്ഞലി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ന്നത്.ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.                                മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ രാവിലെ രക്തസാക്ഷി മണ്ഡപങ്ങളില്‍ രാവിലെ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളെ നിയുക്ത മന്ത്രിമാര്‍ രാവിലെ തന്നെ സന്ദര്‍ശിച്ചിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ മതസ്ഥരുടെ പ്രതിനിധികള്‍ , തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു .

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും വകുപ്പുകളും
മുഖ്യമന്ത്രി പിണറായി വിജയന്‍-ആഭ്യന്തരം,വിജിലന്‍സ്, ഐടി,പരിസ്ഥിതി

കെ രാധാകൃഷ്ണര്‍-ദേവസ്വം,പിന്നാക്ക ക്ഷേമം
എം വി ഗോവിന്ദന്‍-തദ്ദേശം,എക്സൈസ്

കെ എന്‍ ബാലഗോപാല്‍-ധനകാര്യം

വി ശിവന്‍കുട്ടി-വിദ്യാഭ്യാസം,തൊഴില്‍

ഡോ. ആര്‍ ബിന്ദു-ഉന്നതവിദ്യാഭ്യാസം

വീണാ ജോര്‍ജ്ജ്-ആരോഗ്യം

പി രാജീവ്-വ്യവസായം, നിയമം

വിഎന്‍ വാസവന്‍- സഹകരണം,രജിസ്ട്രേഷന്‍

വി അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷം, യുവജനക്ഷേമം, കായികം, പ്രവാസികാര്യം

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം

പി എ മുഹമ്മദ് റിയാസ്-പൊതുമരാമത്തും ടൂറിസവും

പി പ്രസാദ്-കൃഷി

ജെ ചിഞ്ചുറാണി-മൃഗസംരക്ഷണം,ക്ഷീരവികസനം

കെ രാജന്‍-റവന്യൂ

ജി ആര്‍ അനില്‍-ഭക്ഷ്യ,സിവില്‍ സപ്ലൈസ്

റോഷി അഗസ്റ്റിന്‍-ജലവിഭവം

എ കെ ശശീന്ദ്രന്‍-വനം

കെ കൃഷ്ണന്‍ കുട്ടി-വൈദ്യുതി വകുപ്പ്

അഹ്‌മദ് ദേവര്‍കോവില്‍-തുറമുഖം,പുരാവസ്തു,മ്യൂസിയം

ആന്റണി രാജു-ഗതാഗതം