Sunday, May 5, 2024
keralaLocal NewsNews

ചരിത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ താലൂക്ക് യൂണീറ്റ് ഉദ്ഘാടനം ചെയ്തു.

എരുമേലി :സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് പി സി
ജോര്‍ജ് എം എല്‍ എ പറഞ്ഞു .എരുമേലിയില്‍ ചരിത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കാഞ്ഞിരപ്പള്ളി താലൂക്ക് യൂണീറ്റ് ഉദ്ലാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിലെ ഇല്ലായ്മകളാല്‍ ദുരിതമനുഭവിക്കുന്നവരെ വേഗം തിരിച്ചറിയുന്നവരാണ് ഇത്തരം സംഘടനകളിലെ പ്രവര്‍ത്തകരെന്നും
അതുകൊണ്ട് തന്നെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എരുമേലി കെ എസ് ആര്‍ റ്റി സിക്ക് സമീപമുള്ള എസ് എന്‍ ഡി പി ശാഖ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ചികില്‍സാ സഹായം, വിദ്യാഭ്യാസ സഹായവും നല്‍കി .പരിപാടിയുടെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജയിംസ്,രജ്ഞിത്ത്, കെ റ്റി ബാബു, മിഥുന്‍ മോഹന്‍ , രാഹുല്‍ ഗാന്ധി, ജോഷി, കെ ആര്‍ അജേഷ് , എസ്.രാജന്‍ എന്നിവരെ ആദരിച്ചു. ട്രസ്റ്റ് താലൂക്ക് പ്രസിഡന്റ് സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് സുനില്‍ കിടങ്ങൂര്‍ മുഖ്യപ്രഭാഷണം നടത്തി.വിദ്യാഭ്യാസ ധനസഹായം ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി മഹേശ്വരിയമ്മ വിതരണം ചെയ്തു . പഞ്ചായത്തംഗങ്ങളായ സുനിമോൾ, നാസര്‍ പനച്ചി, പ്രോഗ്രാം കണ്‍വീനര്‍ ലാല്‍ കൊക്കപ്പുഴ,സെക്രട്ടറി ലത രാധാകൃഷ്ണന്‍ ,ട്രഷറര്‍ വത്സ മണി ടീച്ചര്‍ , എക്‌സിക്യൂട്ടീവ് അംഗം രജനി മോഹനന്‍,സാംസ്‌ക്കാരിക പ്രവര്‍ത്തകനായ രവീന്ദ്രന്‍ എരുമേലി, എന്നിവര്‍ പങ്കെടുത്തു .