Sunday, May 19, 2024
keralaNewsObituary

പാലായിലെ ലോഡ്ജില്‍ റേഷന്‍ കട വ്യാപാരി തൂങ്ങി മരിച്ച നിലയില്‍

റേഷന്‍ കട വ്യാപാരിയെ പാലായിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എരുമേലി വെണ്‍കുറിഞ്ഞി സ്വദേശി ചാര്‍ളി ജോണ്‍ ആണ് മരിച്ചതെന്ന് പാലാ പോലീസ് പറഞ്ഞു. 57 വയസ്സായിരുന്നു. ഞായറാഴ്ചയാണ് ഇദ്ദേഹം ലോഡ്ജില്‍ മുറിയെടുത്തത്.ഇന്നലെ മുറിക്കു പുറത്തു കാണാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാ എസ്. എച്ച്. ഒ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരുന്നു.