Sunday, May 19, 2024
keralaNewspolitics

50 വര്‍ഷം ഉണ്ടാകാത്ത വികസന നേട്ടമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നടപ്പിലാക്കിയത് : പി.സി ജോര്‍ജ്ജ് എം.എല്‍.എ

കഴിഞ്ഞ 50 വര്‍ഷം പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഉണ്ടാകാത്ത വികസനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കിയെന്ന് പി.സി ജോര്‍ജ് എം.എല്‍.എ എരുമേലി മീഡിയ സെന്റെറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിലുടനീളം ആവിഷ്‌കരിച്ചത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ

* മുണ്ടക്കയം ബൈപാസ് .

*എരുമേലി വടക്ക് വില്ലേജ് നവീകരണം.

* എരുമേലി കുടിവെള്ള പദ്ധതി.

* ഗവണ്‍മെന്റ് എച്ച്.എസ്.എസ് മുരിക്കുംവയല്‍ മികവിന്റെ കേന്ദ്രമായി അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് തുക അനുവദിച്ചു.

* ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ചേനപ്പാടി ക്ക് ഒരു കോടി രൂപ കെട്ടിടനിര്‍മ്മാണത്തിന് അനുവദിച്ചു.* ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി ടൗണില്‍ സുരക്ഷാ ക്യാമറകള്‍ അന്‍പത് ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ചു.

* മണ്ഡലത്തില്‍ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണത്തിനായി സൗരോര്‍ജ്ജ വൈദ്യുതി മേലികള്‍ സ്ഥാപിച്ചു.

* എരുമേലി 110 കെ.വി സബ്‌സ്റ്റേഷന്റെ അനുബന്ധ ലൈറ്റ് നിര്‍മ്മാണത്തിനായി എട്ടു കോടി രൂപാ അനുവധിച്ച് പണി പൂര്‍ത്തീകരിച്ചു .

* ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി വിവിധ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ അംഗീകരിച്ചിട്ടുണ്ട്.(എരുമേലി ബ പ്ലാച്ചേരി, മുണ്ടക്കയം – എരുമേലി, കണമല – എരുമേലി തുടങ്ങിയവ) അദ്ദേഹം പറഞ്ഞു.