Saturday, May 4, 2024
keralaLocal NewsNewsObituary

ചരമം

പതിനെട്ടു വർഷമായി എരുമേലി ആത്മബോധിനി ആശ്രമത്തിൽ അന്തേവാസിയാ യിരുന്ന ശ്രീധര സ്വാമി (91) അന്തരിച്ചു. മുക്കൂട്ടുതറ മാളിയേക്കൽ പാച്ചുനായർ – കാർത്യായനിയമ്മ ദമ്പതികളുടെ മകനായിരുന്നു. പരേതരായ സുകുമാരൻ നായർ, ഭാസ്കരൻനായർ, ദേവകിയമ്മ എന്നിവർ സഹോദരങ്ങളാണ്. 1973-83 കാലയളവിൽ മുട്ടപ്പളളി NSS കരയോഗം സെക്രട്ടറി, മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്ര സെക്രട്ടറി, എലിവാലിക്കര ശ്രീകൃഷ്ണ സേവാ യോഗം മതപാഠശാല സെക്രട്ടറി തുടങ്ങിയ സേവനങ്ങൾ നിർവഹിച്ചു. തിരുവമ്പാടി ക്ഷേത്രത്തിൽ ചിന്മയാനന്ദ സ്വാമികളുടെ അനുഗ്രഹത്തോടെ വിഷ്ണു സഹസ്രനാമ സമൂഹാർച്ചന തുടങ്ങിയത് ഇദ്ദേഹമാണ്. എലിവാലിക്കര പബ്ലിക് ലൈബ്രറി സ്ഥാപകനാണ്. മംഗളം എഡിറ്റോറിയൽ ബോർഡംഗമായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം നിരവധി ആനുകാലികങ്ങളിൽ MPS നായർ എന്ന പേരിൽ ലേഖനങ്ങളും കഥകളും രചിച്ചിരുന്നു. മികച്ച പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു. പോസ്റ്റൽ ഡിപ്പാർട്ട്മെൻറിൽ നിന്നു വിരമിച്ച ശേഷം വാഴമുട്ടം ശ്രീവിദ്യാധിരാജാശ്രമം, വള്ളിക്കോട് ശ്രീരാമകൃഷ്ണാശ്രമം, ചെറുകോൽപ്പുഴ ജ്ഞാനാനന്ദാശ്രമം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. സംസ്കാരം ബുധനാഴ്ച (12-02-2023) നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആശ്രമ വളപ്പിൽ നടക്കും.