Wednesday, May 15, 2024
indiaNewsSports

സുമിത് മാലിക്കിന് ടോക്കിയോ ഒളിമ്ബിക്‌സ് യോഗ്യത

ഇന്ത്യന്‍ ഗുസ്തിതാരം സുമിത് മാലിക് ടോക്കിയോ ഒളിമ്ബിക്‌സിലേക്ക് യോഗ്യത നേടി. ബള്‍ഗേറിയയില്‍ നടന്ന ലോക ഗുസ്തി യോഗ്യതാ മത്സരം ഫൈനലില്‍ വെനസ്വേലയുടെ ജോസ് ഡയസ് റോബര്‍ട്ടിയെ 5-0ന് മറികടന്നാണ് ഒളിമ്ബിക്‌സ് യോഗ്യത നേടിയത്. 125 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് സുമിത് മത്സരിച്ചത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.

ഒളിമ്ബിക്‌സ് യോഗ്യത നേടുന്ന നാലാമത്തെ പുരുഷ താരവും ഏഴാമത്തെ ഇന്ത്യന്‍ താരവുമാണ് സുമിത് മാലിക്. 28കാരനായ സുമിത് മാലിക് കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്ബ്യനും ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവുമാണ്.
കിര്‍ഗിസ്താന്റെ അയാല്‍ ലാസറേവിനെയും മോള്‍ഡോവയുടെ അലക്‌സാണ്ടര്‍ റൊമാനോവിനെയും 2-2 മാര്‍ജിന് തോല്‍പിച്ചാണ് സുമിത് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. താജിക്കിസ്താന്റെ റുസ്തം ഇസ്‌കന്ദരിയെ 10-5ന് പരാജയപ്പെടുത്തി സെമിഫൈനല്‍ നേടി. രവി കുമാര്‍ ദഹിയ (57 കിലോ), ബജ്‌റങ് പുനിയ (65 കിലോ), ദീപക് പുനിയ (86 കിലോ), വിനേഷ് ഭോഗത് (53 കിലോ), അന്‍ഷു മാലിക് (57 കിലോ), സോനം മാലിക് (62 കിലോ) എന്നീ ഇന്ത്യന്‍ പുരുഷ-വനിത ഗുസ്തിതാരങ്ങള്‍ ടോക്കിയോ ഒളിമ്ബിക്‌സിന് നേരത്തെ യോഗ്യത നേടിയിരുന്നു.