Tuesday, May 7, 2024
educationindiaNews

ചന്ദ്രയാന്‍-3 ഭൂമിയെ ചുറ്റിയുള്ള ഭ്രമണപഥത്തിലെ യാത്ര പൂര്‍ത്തിയാക്കി

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ഭൂമിയെ ചുറ്റിയുള്ള ഭ്രമണപഥത്തിലെ യാത്ര പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു. പേടകം ട്രാന്‍സ് ലൂണാര്‍ ട്രജക്ട്ടറിയില്‍ പ്രവേശിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പേടകത്തെ പുതിയ പാതയിലേക്ക് പ്രവേശിപ്പിച്ചത്. ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥം അഞ്ചുതവണ ഉയര്‍ത്തിയതിനു ശേഷമാണ് പേടകം ട്രാന്‍സ് ലൂണാര്‍ യാത്രയ്ക്കുള്ള പ്രവേഗം കൈവരിച്ചത്.   ഓഗസ്റ്റ് 5 ന് പേടകത്തെ ചന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡറും തമ്മില്‍ വേര്‍പ്പെടും. ആഗസ്റ്റ് 17-നായിരിക്കും ഇത് നടക്കുക. ഓഗസ്റ്റ് 23 വൈകിട്ട് 5.47- നാണ് ചന്ദ്ര ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക.