Friday, March 29, 2024
keralaNewspolitics

കൈയാങ്കളി കേസില്‍ ശിവന്‍കുട്ടിയ്ക്ക് പിന്തുണയുമായി ജോസ് കെ മാണി

നിയമസഭാ കൈയാങ്കളി കേസിലെ തെറ്റും ശരിയും താനിപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ആ വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോസ് കെ മാണി. കൈയാങ്കളി കേസിലെ നടപടി വിധിപോലെ വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.കേസില്‍ നിരപരാധിത്വം വിചാരണകോടതിയില്‍ തെളിയിക്കുമെന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ അഭിപ്രായത്തെ ജോസ് കെ മാണി പിന്താങ്ങി. യുഡിഎഫ് ഭരണകാലത്ത് ജോസ് കെ.മാണിയുടെ പിതാവും അന്ന് ധനമന്ത്രിയുമായിരുന്ന കെ.എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിലെ പ്രതിഷേധമാണ് നിയമസഭയില്‍ കൈയാങ്കളിക്കിടയാക്കിയത്.