Thursday, May 2, 2024
keralaNews

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് ഹണി ട്രാപ്പ് കേസിലെ പ്രതി അറസ്റ്റില്‍

ആലപ്പുഴ: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ ഹണി ട്രാപ്പ് കേസിലെ പ്രതി പിടിയില്‍. തൃശ്ശൂര്‍ സ്വദേശി രുക്‌സാന ആണ് മാവേലിക്കര പൊലീസിന്റെ പിടിയിലായത്. മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ചു ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.

കേരളത്തിലെ പ്രമാദമായ ഹണി ട്രാപ്പ് കേസില്‍ പ്രതിയായിരുന്നു രുക്‌സാന. മുക്കുപണ്ടം പണയം വെച്ച കേസില്‍ നേരത്തെ രുക്‌സാനയുടെ ഭര്‍ത്താവ് സജീറും സുഹൃത്ത് സുധീഷും പിടിയിലായിരുന്നു. ഒളിവില്‍ പോയ രുക്‌സാനയെ തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.