Saturday, May 11, 2024
keralaNewspolitics

ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും വേണമെന്ന് കെസി ജോസഫ്; പറ്റില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്.

കെസി ജോസഫ് ഇത്തവണ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇരിക്കൂറിന് പകരം ചങ്ങനാശ്ശേരിയോ കാഞ്ഞിരപ്പള്ളിയോ വേണമെന്നാണ് കെസി ജോസഫ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അദ്ദേഹത്തെ പലരും എതിര്‍ക്കുന്നുണ്ട്. കെസി ജോസഫിന് സീറ്റ് നല്‍കരുതെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ് പരാതിയും നല്‍കിയിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി സീറ്റ് കെസി ജോസഫിന് നല്‍കുമോ എന്നതില്‍ മാത്രമാണ് സസ്പെന്‍സ് നിലനില്‍ക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ രാഹുല്‍ ഗാന്ധിയുടെ പരിഭാഷകയായ ജ്യോതി വിജയകുമാറിനെ മത്സരിപ്പിക്കാനാണ് സാധ്യത. ഇവരുടെ പരിഭാഷ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്തിരുന്നു. പൂഞ്ഞാറില്‍ ടോമി കല്ലാനിയെയാണ് പരിഗണിക്കുന്നത്. ഉദുമയില്‍ ബാലകൃഷ്ണന്‍ പെരിയയും കഴക്കൂട്ടത്ത് ബിആര്‍എം ഷെറീഫിനെയും മത്സരിപ്പിക്കും. കഴക്കൂട്ടത്ത് അഞ്ച് പേരാണ് സാധ്യതാ പട്ടികയിലുള്ളത്.മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കുന്നതിനുള്ള ചര്‍ച്ചയാണ് ഹൈക്കമാന്‍ഡ് ശക്തമാക്കിയത്. മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിക്കുമെന്നാണ് സൂചന.അതേസമയം കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെ സുധാകരന് നല്‍കിയേക്കും.പിസി വിഷ്ണുനാഥിനെതിരെ പോസ്റ്റര്‍ പ്രചാരണവും കോണ്‍ഗ്രസില്‍ ആരംഭിച്ചിരിക്കുകയാണ്. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുത്. ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ തകര്‍ത്തയാളിനെ ഒഴിവാക്കണം. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാര്‍ത്ഥി എന്നും പോസ്റ്ററില്‍ പറയുന്നു. അതേസമയം കഴക്കൂട്ടത്ത് ഡോ എസ് എസ് ലാലിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിന് എതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.