Sunday, April 28, 2024
keralaNewspolitics

ഐഫോണ്‍ വിവാദം കെട്ടുകഥ; പതറില്ല: കോടിയേരി

തന്റെ ഭാര്യ വിനോദിനിക്കെതിരായുള്ള ഐഫോണ്‍ വിവാദം കെട്ടുകഥയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കുടുംബത്തെ വേട്ടയാടാന്‍ മെനഞ്ഞെടുത്ത മറ്റൊരു കള്ളക്കഥയാണിത്. പതറിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുവരെ കസ്റ്റംസ് നോട്ടിസ് വന്നതായി കണ്ടില്ല. വരുമ്പോള്‍ ആലോചിക്കാം മനോരമ ഓണ്‍ലൈന്‍ ‘ക്രോസ് ഫയറി’ല്‍ കോടിയേരി പറഞ്ഞു.വിനോദിനി ഐഫോണ്‍ ഉപയോഗിക്കുന്നുണ്ട്. അത് അവര്‍ വാങ്ങിയതാണ്. സ്വപ്ന സുരേഷിനെ ഒരു കാലത്തും കണ്ടിട്ടില്ല. സന്തോഷ് ഈപ്പനുമായോ കോണ്‍സല്‍ ജനറലുമായോ ബന്ധമില്ല. പിന്നെങ്ങനെ അദ്ദേഹത്തിനു കൊടുത്ത ഫോണ്‍ കിട്ടും. സാധാരണ ഗതിയില്‍ ഭരണരംഗത്ത് ഇടപെടുമ്പോഴാണല്ലോ ഇത്തരക്കാരുമായി ബന്ധം. എനിക്കോ വിനോദിനിക്കോ അങ്ങനെ ഉണ്ടായിട്ടില്ല. ഈ മൂന്നു പേരെയും ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല കോടിയേരി പറഞ്ഞു.ഐഫോണ്‍ വിവാദത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചതു ഞാനല്ല. 5 ഐഫോണ്‍ വാങ്ങിയതില്‍ ഒന്നു കൊടുത്തതു പ്രതിപക്ഷ നേതാവിനാണ് എന്നു വെളിപ്പെടുത്തിയതു സന്തോഷ് ഈപ്പനാണ്. അതാണു ചൂണ്ടിക്കാട്ടിയത്. അതു വസ്തുതയല്ലെന്നു രമേശ് പറഞ്ഞതോടെ വിടുകയും ചെയ്തു.