Tuesday, May 14, 2024
keralaNews

ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്നു .ജി.രാമന്‍ നായര്‍.

കാശ്മീര്‍ ജനതയക്ക് സാധാരണ ജീവിതം ലഭ്യമാക്കുകയെന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമന്‍ നായര്‍ പറഞ്ഞു . ബി ജെ പി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നെടുംകുന്നത്ത് ഡോ.ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
വിഘടന വാദികളുടെയും തീവ്ര വാദികളുടെയും താവളമായിരുന്ന കാശ്മീര്‍ ഇന്ന് ഭൂമിയിലെ സ്വര്‍ഗ്ഗം വീണ്ടെടുക്കകയാണ് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഗവ: ആയുര്‍വ്വേദ ആശുപത്രി പരിസരത്ത് തെങ്ങും തൈ നട്ടു. മണ്ഡലം പ്രസിഡന്റ് റ്റി ബി ബിനു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍. ഹരി, കെസി മോഹന്‍ദാസ്, ഗോപിനാഥന്‍ നായര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വീണ ജി. നായര്‍, ശ്രീജ മനു എന്നിവര്‍ പങ്കെടുത്തു.