Sunday, May 5, 2024
keralaNews

ചങ്ങനാശേരി കറുകച്ചാലില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു.

കോട്ടയം :ചങ്ങനാശേരി കറുകച്ചാലില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു.പെണ്‍കുട്ടി കുറ്റിക്കല്‍ സ്വദേശിനിയാണ്.പെണ്‍കുട്ടിയുടെ മുന്‍കാല സുഹൃത്തായിരുന്ന യുവാവാണ് ആക്രമിച്ചത്. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് അഖില്‍ ഇവിടെയെത്തി പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇടത് കൈയ്ക്ക് ആണ് കുത്തേറ്റത്. കുത്തേറ്റ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകയ്യുടെ വിരലുകള്‍ക്കാണ് കുത്തേറ്റത്ത്. മുറിവ് ഗുരുതരമല്ലാത്തതിനാല്‍ വെച്ചുകെട്ടി പെണ്‍കുട്ടിയെ പറഞ്ഞയച്ചു.