Friday, May 10, 2024
keralaNewsObituary

ചങ്ങനാശേരിയിലെ കൊലപാതകം: പ്രതി മുത്തുകുമാര്‍ പിടിയില്‍

കോട്ടയം: ചങ്ങനാശ്ശേരിയിലെ കൊലപാതക കേസിലെ പ്രതി മുത്തുകുമാര്‍ പിടിയില്‍. ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുത്തുകുമാറിനെ കസ്റ്റഡിയില്‍ എടുത്തത് . പ്രതിയെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും. ആര്യാട് സ്വദേശി ബിന്ദുകുമാറിനെ കൊലപ്പെടുത്തി ദൃശ്യം മോഡല്‍ വീടിനുള്ളില്‍ കുഴിച്ചു കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു മുത്തുകുമാര്‍.        മുത്തുകുമാറിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോള്‍ പൊലീസ് മൊബൈല്‍ ഫോണിന്റെ കാള്‍ റെക്കോര്‍ഡ് പരിശോധിച്ച് ബിന്ദു കുമാറിന് അവസാനം വന്ന ഫോണ്‍ വിളി മുത്തു കുമാറിന്റേതാണെന്ന് കണ്ടെത്തിയിരുന്നു . ഇതിന് പിന്നാലെ പൊലീസ് മുത്തു കുമാറിനെ വിളിച്ച് അന്വേഷിക്കുമ്പോള്‍ ആ ദിവസം വിളിച്ചോ എന്ന് അറിയില്ല എന്ന തരത്തില്‍ ഒഴുക്കന്‍ മട്ടിലായിരുന്നു മറുപടി . പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും മുത്തുകുമാര്‍ സ്ഥലം വിടുകയായിരുന്നു . ഇതില്‍ സംശയം തോന്നിയ പൊലീസ് മുത്തു കുമാര്‍ താമസിക്കുന്ന വാടക വീട്ടിലെത്തി പരിശോധിച്ചു . അപ്പോഴാണ് വീടന്റെ ചായ്പില്‍ കോണ്‍ക്രീറ്റ് നിര്‍മാണം കണ്ടതും അത് പൊളിച്ച് പരിശോധിച്ചതും . അതിനുളളില്‍ കണ്ടെത്തിയ മൃതദേഹം ബിന്ദുകുമാറിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു . പ്രതിയെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും .