Saturday, April 27, 2024
indiaNewsUncategorized

എന്റെ ജീവിതമാണ് എന്റെ സന്ദേശം; ഇന്ന് ഗാന്ധി ജയന്തി

ന്യൂഡല്‍ഹി: ബ്രിട്ടീഷുകാരുടെ കിരാതഭരണത്തില്‍ നിന്ന് അഹിംസയുടെ പാതയിലൂടെ രാജ്യത്തെ മോചിപ്പിക്കാന്‍ അദ്ദേഹം സഹിച്ച ത്യാഗത്തെ ഓര്‍ത്തെടുക്കുന്ന ദിനമാണ് ഇന്ന്. ഭാരതീയര്‍ ബാപ്പു എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153ാം ജന്മദിനമാണ് ഇന്ന്. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളെ അംഹിസയുടെ പാതയിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പേരാടാന്‍ അദ്ദേഹം പ്രേരിപ്പിക്കുകയും നയിക്കുകയും ചെയ്തു. ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായി സ്വാതന്ത്ര്യസമരപോരാട്ടത്തിലൂടെ ജനമനസുകളില്‍ ഒന്നാം സ്ഥാനമാണ് ഗാന്ധിജിക്കുണ്ടായിരുന്നത്. പട്ടിണിപ്പാവങ്ങള്‍ക്ക് പോലും ഇത് തന്റെ നാടാണ് എന്ന ബോധം ജനിപ്പിച്ചയാളാണ് അദ്ദേഹം.കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഹൈന്ദവ തത്വശാസ്ത്രങ്ങളില്‍ വിശ്വസിച്ചു. സ്വയം നൂല്‍നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന അദ്ദേഹത്തിന്റെ സന്ദേശം ഇന്നും ലോകത്തിന്റെ നാനാതുറകളില്‍ അലയടിക്കുകയാണ്. ആ മഹാത്മാന്റെ 153ാം ജന്മദിനമാണ് ഇന്ന് .