Wednesday, May 15, 2024
News

മണ്ഡല – മകരവിളക്ക്: വനം വകുപ്പ് വിജിലന്‍സ് വിഭാഗം കാനന പാതയില്‍ പരിശോധന നടത്തി

എരുമേലി: വനം വകുപ്പിന്റെ ശബരിമല മണ്ഡല – മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വനം വകുപ്പ് വിജിലന്‍സ് ആന്‍ഡ് ഇന്റലിജന്‍സ് വിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍ കഎട അഴുതക്കടവ് -പമ്പ പരമ്പരാഗത കാനന പാതയിലൂടെ നടന്ന് പരിശോധന നടത്തി.

കാനനപാതയില്‍ പ്രവര്‍ത്തിച്ചുവരുന്ന സാപ്പ് ഇ. ഡി.സി സേവന കേന്ദ്രങ്ങളും താവളങ്ങളും പരിശോധിച്ചു തീര്‍ത്ഥാടകരോട് സംസാരിച്ച് വിലയിരുത്തി. തുടര്‍ന്ന് പമ്പയില്‍ വനംവകുപ്പിന്റെ നേച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ വെച്ച് നടന്ന വനംവകുപ്പ് ജീവനക്കാരുടെയും സാപ്പ് ഇഡിസി അംഗങ്ങളുടെയും യോഗത്തില്‍ ശബരിമല മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ സംബന്ധിച്ച് അവലോകനം നടത്തി.

അഴുതക്കടവ് -പമ്പ . സത്രം – സന്നിധാനം, പമ്പ-സന്നിധാനം എന്നീ പരമ്പരാഗത പാതകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കുന്നതിനും കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കുകയുണ്ടായി.

കോട്ടയം ഫീല്‍ഡ് ഡയറക്ടര്‍ പ്രമോദ് പി പി, കഎട പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി ഹരികൃഷ്ണന്‍, കോട്ടയം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍ രാജേഷ് കഎട, ഫ്‌ലയിങ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സന്ദീപ്, അജീഷ്,വിജിലന്‍സ് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബൈജു കൃഷ്ണന്‍,പമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍.ജി. അജികുമാര്‍ മുണ്ടക്കയം ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രിയ ടി ജോസഫ് എന്നിവര്‍ അനുഗമിച്ചു.