Friday, May 3, 2024
keralaNewsObituarypolitics

ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു

കണ്ണൂര്‍: മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി ചിറ്റാരിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ കൂത്തുപറമ്പ് നീര്‍വ്വേലി ശ്രീരാമസ്വാമി ക്ഷേത്രത്ത് സമീപം സരയൂ നിവാസില്‍ സികെ ഷീന(48) അന്തരിച്ചു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിനെയാണ് ഷീന പ്രതിനിധീകരിച്ചിരുന്നത്. വിമുക്ത ഭടനായ ടി പ്രഭാകരനാണ് ഭര്‍ത്താവ്. അര്‍ച്ചന, അക്ഷയ് എന്നിവരാണ് മക്കള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവര്‍ നിര്യാണത്തില്‍ അനുശോചിച്ചു.