Sunday, May 5, 2024
indiaNewspolitics

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കം തുടങ്ങി

ഗോവ:നിയമസഭ തിരഞ്ഞെടുപ്പിലെ ജയത്തോടെ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പ്പിള്ളയെ കാണാന്‍ ബി.ജെ.പി സമയം              തേടി. ഒരു ഘട്ടത്തില്‍ പിന്നിലായെങ്കിലും മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാന്‍ക്വലിമില്‍ ജയം ഉറപ്പിച്ചു. എംജിപിയുടേയും സ്വതന്ത്രരുടേയും പിന്തുണയുണ്ടാകുമെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി. ഫലം വരുന്നതിന് മുന്‍പെ നീക്കങ്ങള്‍ ഇരുമുന്നണികളും സജീവമാക്കിയിരുന്നു. 4 മണിക്ക് സ്ഥാനാര്‍ഥികളുടെ യോഗം ബിജെപി വിളിച്ചിരുന്നു. ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണലില്‍ ഉത്തരാഖണ്ഡിലും മണിപ്പുരിലും ബിജെപിക്കു വ്യക്തമായ മുന്നേറ്റം നേടി. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ജനവിധി പുറത്തുവരുമ്പോള്‍ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം ബിജെപിക്ക് തന്നെയാണ്.